ഫ്ളാഷ് ന്യുസ്

...വായനാവാരത്തിന് തുടക്കമായി... ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി

Thursday, 6 December 2018

ശാസ്ത്രരംഗം

സി വി രാമൻ ജന്മദിനത്തോടനുബന്ധിച് നവംബര് 7  നു  സ്കൂളിൽ 'ശാസ്ത്രരംഗം " ഉദ്‌ഘാടനം ചെയ്തു പരിപാടിയിൽ സയൻസ് ക്ലബ് സെക്രട്ടറി രജനി ടീച്ചർ സ്വാഗതം പറഞ്ഞു .റിട്ട  പ്രിൻസിപ്പൽ  കെ ഗോപാലൻ സാറാണ് പരിപാടി ഉത്‌ഘാടനം ചെയ്തത് .കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താൻ ആവശ്യമായ അറിവുകൾ അദ്ദേഹം പകർന്നുനൽകി ..ഹെഡ്മിസ്ട്രസ് നന്ദി അറിയിച്ചു




കേരളപ്പിറവി ദിനം

                                                                 കേര ളപ്പിറവിദിനാഘോഷം  വിവിധ പരിപാടികളോട് കൂടി അരങ്ങേറി .രാവിലെ കൃത്യം 10 മണിക്ക് അസംബ്‌ളി സംഘടിപ്പിച്ചു .എല്ലാ ക്ലാസ്സിലെ കുട്ടികളുടെയും  കേരളപ്പിറവി ഗാനത്തോട് കൂടി പരിപാടി ആരംഭിച്ചു .ഉച്ചക്ക്ശേഷം " പ്രളയാനന്തര കേരളം  " എന്ന വിഷയത്തെ ആസ്പദമാക്കി എല്ലാകുട്ടികളുടെയും പങ്കാളിത്തത്തോടുകൂടി ചിത്രരചന സംഘടിപ്പിച്ചു പെൺകുട്ടികളുടെ സംഘ നൃത്തത്തോടുകൂടി പരിപാടി അവസാനിച്ചു








Tuesday, 27 November 2018

കലോത്സവം ..

സ്കൂൾ തല കലോത്സവം ഒക്ടോബര് 12  നു നടന്നു.ഹെഡ്മിസ്ട്രസ് ഉദ്‌ഘാടനം ചെയ്‌തു.ഇന്ദിര ടീച്ചർ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ് ആശംസ അർപ്പിച്ച സംസാരിച്ചു.വിവിധ മത്സരങ്ങൾക്ക് ശേഷം സമ്മാനദാനം ഉണ്ടായിരുന്നു


 








..

Wednesday, 14 November 2018

സ്‌കൂൾ കായിക മേള 2018/19


സ്‌കൂൾ തല സ്പോർട്സ് തിങ്കളാഴ്ച 01/10/2018ന്  നടന്നു.പി ടി എ പ്രസിഡണ്ട് ശ്രീ മധു കെ ഉദ്‌ഘാടനം ചെയ്‌തു.എൽ പി മിനി ,എൽപി കിഡ്‍ഡിസ് ,യു പി കിഡ്‍ഡിസ്  ,സബ് ജൂനിയർ ,എന്നീ വിഭാഗങ്ങളിലായി വിവിധ ഇനങ്ങൾ നടന്നു.വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു .മുൻ അദ്ധ്യാപകൻ ആയിരുന്ന ശ്രീ എബ്രഹാം പോൾ മാസ്റ്റർ സബ് ജില്ലാ കായിക പ്രതിഭയ്ക് (സ്‌കൂൾ തലം)ഏർപ്പെടുത്തിയ സമ്മാന തുക ഉപയോഗിച്ചു ഈ വര്ഷം കല-കായിക മത്സാരാ വിജയികൾക് സമ്മാനങ്ങൾ നൽകി. വൈകുന്നേരം സമ്മാന ദാന ചടങ്ങ് ഹെഡ്മിസ്ട്രെസ്സ് നിർവഹിച്ചു.







സ്‌കൂൾ തലശാസ്ത്ര -ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയ മേള











സ്കൂൾ തല യുവജനോത്സവം

സ്കൂൾ തല യുവജനോത്സവം 12 -10 -2018 നു നടന്നു.ഹെഡ്മിസ്ട്രസ് ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു.ഇന്ദിര ടീച്ചർ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡണ്ട് ആശംസ അർപ്പിച്ച് സംസാരിച്ചു.എല്ലാ കുട്ടികളും വിവിധ പരിപാടികളിൽ പങ്കെടുത്തു.വൈകുന്നേരം സമ്മാന ദാന ചടങ്ങോടെ കലോത്സവം സമാപിച്ചു..








Thursday, 27 September 2018

ആയമ്പാറ സ്‌കൂളിലെ പച്ചക്കറിത്തോട്ടം



 പെരിയ കൃഷിഭവന്റെ സഹകരണത്തോടെ സ്‌കൂളിൽ പച്ചക്കറി കൃഷി   നടപ്പിലാക്കി.പി ടി എ പ്രസിഡണ്ട് ശ്രീ മധു,സ്‌കൂളിലെ അദ്ധ്യാപകർ ,കുട്ടികൾ എന്നിവരുടെ പൂർണ പിന്തുണ കൃഷിക്ക് സഹായകമായി.
,