2015-16 വര്‍ഷത്തെ വായനാവാര പരിപാടികള്‍ക്ക് തുടക്കമായി. ജൂണ്‍ 19 ന് സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കരിച്ചേരി ഗവ.യു.പി.സ്കൂള്‍ അദ്ധ്യാപകനും സാംസ്കാരികപ്രവര്‍ത്തകനുമായ ശ്രീ.ജനാര്‍ദ്ദനന്‍ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കഥകളും കവിതകളും വായനാനുഭവങ്ങളും കുട്ടികളുമായി അദ്ദേഹം പങ്കുവെച്ചത് പുതിയ അനുഭവമായി. കുട്ടികളില്‍ വായനയോട് അഭിനിവേശം ജനിപ്പിക്കാന്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പ്രചോദനമായിട്ടുണ്ട്. ചടങ്ങില്‍ മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി ലതാരാഘവന്‍ ആദ്ധ്യക്ഷം വഹിച്ചു. ഹെഡ്‌മാസ്ററര്‍ ഇന്‍ ചാര്‍ജ് ശ്രീ.അബ്രഹാം പോള്‍ സ്വാഗതവും വിദ്യാരംഗം കോര്‍ഡിനേറ്റര്‍ ശ്രീമതി ഇന്ദിര ടീച്ചര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment