നവാഗതരായ കുരുന്നുകളെ വിദ്യാലയത്തിലേക്ക് ആനയിച്ചുകൊണ്ട് വരുവാൻ മുഴുവൻ അദ്ധ്യാപകരും പി ടി എ
പ്രതിനിധികളും രക്ഷിതാക്കളും എസ് എം സി അംഗങ്ങളും സന്നിഹിതരായിരുന്നു
.പരിപാടിയുടെ വിജയത്തിനായി പ്രദേശത്തെ മുഴുവൻ ക്ലബ്ബ്കളും സന്നദ്ധ
സംഘടനകളും സഹകരിച്ചിരുന്നു .ഉദ്‌ഘാടനം വാർഡ് മെമ്പർ ശ്രീ സതീശൻ സി എ
നിർവഹിച്ചു .പ്രീ പ്രൈമറി വിഭാഗത്തിൽ നവീകരിച്ച ക്ലാസ് മുറി ഉദ്‌ഘാടനം ബ്ലോക്ക്
പഞ്ചായത്ത് മെമ്പർ ശ്രീമതി ഉഷ ചന്ദ്രൻ നിർവഹിച്ചു .പ്രദേശത്തെ ക്ലബ്ബ്കൾ
,വ്യക്തികൾ,സന്നദ്ധ സംഘടനകൾ എന്നിവർ സാമ്പത്തിക സഹായകവും പഠനോപകരണ വിതരണവും
നടത്തി .പായസ വിതരണവും ഉണ്ടായിരുന്നു . കുട്ടികൾക്കു വൃക്ഷത്തൈകൾ വിതരണം
ചെയ്തു .