ഫ്ളാഷ് ന്യുസ്

...വായനാവാരത്തിന് തുടക്കമായി... ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി

Wednesday, 12 June 2019

പ്രവേശനോത്സവം2019

നവാഗതരായ കുരുന്നുകളെ വിദ്യാലയത്തിലേക്ക് ആനയിച്ചുകൊണ്ട് വരുവാൻ മുഴുവൻ അദ്ധ്യാപകരും പി ടി എ പ്രതിനിധികളും രക്ഷിതാക്കളും എസ് എം സി അംഗങ്ങളും സന്നിഹിതരായിരുന്നു .പരിപാടിയുടെ വിജയത്തിനായി പ്രദേശത്തെ മുഴുവൻ ക്ലബ്ബ്കളും സന്നദ്ധ സംഘടനകളും സഹകരിച്ചിരുന്നു .ഉദ്‌ഘാടനം വാർഡ് മെമ്പർ ശ്രീ സതീശൻ സി എ നിർവഹിച്ചു .പ്രീ പ്രൈമറി വിഭാഗത്തിൽ നവീകരിച്ച ക്ലാസ് മുറി ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഉഷ ചന്ദ്രൻ നിർവഹിച്ചു .പ്രദേശത്തെ ക്ലബ്ബ്കൾ ,വ്യക്തികൾ,സന്നദ്ധ സംഘടനകൾ എന്നിവർ സാമ്പത്തിക സഹായകവും പഠനോപകരണ വിതരണവും നടത്തി .പായസ വിതരണവും ഉണ്ടായിരുന്നു . കുട്ടികൾക്കു വൃക്ഷത്തൈകൾ വിതരണം ചെയ്തു .













        

Thursday, 6 December 2018

ശാസ്ത്രരംഗം

സി വി രാമൻ ജന്മദിനത്തോടനുബന്ധിച് നവംബര് 7  നു  സ്കൂളിൽ 'ശാസ്ത്രരംഗം " ഉദ്‌ഘാടനം ചെയ്തു പരിപാടിയിൽ സയൻസ് ക്ലബ് സെക്രട്ടറി രജനി ടീച്ചർ സ്വാഗതം പറഞ്ഞു .റിട്ട  പ്രിൻസിപ്പൽ  കെ ഗോപാലൻ സാറാണ് പരിപാടി ഉത്‌ഘാടനം ചെയ്തത് .കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താൻ ആവശ്യമായ അറിവുകൾ അദ്ദേഹം പകർന്നുനൽകി ..ഹെഡ്മിസ്ട്രസ് നന്ദി അറിയിച്ചു




കേരളപ്പിറവി ദിനം

                                                                 കേര ളപ്പിറവിദിനാഘോഷം  വിവിധ പരിപാടികളോട് കൂടി അരങ്ങേറി .രാവിലെ കൃത്യം 10 മണിക്ക് അസംബ്‌ളി സംഘടിപ്പിച്ചു .എല്ലാ ക്ലാസ്സിലെ കുട്ടികളുടെയും  കേരളപ്പിറവി ഗാനത്തോട് കൂടി പരിപാടി ആരംഭിച്ചു .ഉച്ചക്ക്ശേഷം " പ്രളയാനന്തര കേരളം  " എന്ന വിഷയത്തെ ആസ്പദമാക്കി എല്ലാകുട്ടികളുടെയും പങ്കാളിത്തത്തോടുകൂടി ചിത്രരചന സംഘടിപ്പിച്ചു പെൺകുട്ടികളുടെ സംഘ നൃത്തത്തോടുകൂടി പരിപാടി അവസാനിച്ചു








Tuesday, 27 November 2018

കലോത്സവം ..

സ്കൂൾ തല കലോത്സവം ഒക്ടോബര് 12  നു നടന്നു.ഹെഡ്മിസ്ട്രസ് ഉദ്‌ഘാടനം ചെയ്‌തു.ഇന്ദിര ടീച്ചർ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ് ആശംസ അർപ്പിച്ച സംസാരിച്ചു.വിവിധ മത്സരങ്ങൾക്ക് ശേഷം സമ്മാനദാനം ഉണ്ടായിരുന്നു


 








..

Wednesday, 14 November 2018

സ്‌കൂൾ കായിക മേള 2018/19


സ്‌കൂൾ തല സ്പോർട്സ് തിങ്കളാഴ്ച 01/10/2018ന്  നടന്നു.പി ടി എ പ്രസിഡണ്ട് ശ്രീ മധു കെ ഉദ്‌ഘാടനം ചെയ്‌തു.എൽ പി മിനി ,എൽപി കിഡ്‍ഡിസ് ,യു പി കിഡ്‍ഡിസ്  ,സബ് ജൂനിയർ ,എന്നീ വിഭാഗങ്ങളിലായി വിവിധ ഇനങ്ങൾ നടന്നു.വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു .മുൻ അദ്ധ്യാപകൻ ആയിരുന്ന ശ്രീ എബ്രഹാം പോൾ മാസ്റ്റർ സബ് ജില്ലാ കായിക പ്രതിഭയ്ക് (സ്‌കൂൾ തലം)ഏർപ്പെടുത്തിയ സമ്മാന തുക ഉപയോഗിച്ചു ഈ വര്ഷം കല-കായിക മത്സാരാ വിജയികൾക് സമ്മാനങ്ങൾ നൽകി. വൈകുന്നേരം സമ്മാന ദാന ചടങ്ങ് ഹെഡ്മിസ്ട്രെസ്സ് നിർവഹിച്ചു.







സ്‌കൂൾ തലശാസ്ത്ര -ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയ മേള